റാഞ്ചി: വേനല്‍ ചൂടില്‍ ഉരുകുന്ന റാഞ്ചിയില്‍ സ്‌കൂളുകള്‍ താത്കാലികമായി അടയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. ചൂട് 40 ഡിഗ്രി കടന്നതോടെയാണ് നടപടി. ബുധനാഴ്ച മുതല്‍ സ്‌കൂളുകളില്‍ പുതിയ സമയക്രമം ഏര്‍പ്പെടുത്താനാണ് ശ്രമം. തിങ്കളാഴ്ച സൂര്യാതാപമേറ്റ് പെണ്‍കുട്ടി മരിച്ചതും സ്‌കൂളുകള്‍ അടയ്ക്കാന്‍ കാരണമായി.
കനത്ത ചൂടില്‍ ജാര്‍ഖണ്ടിലെ ജംഷഡ്പുര്‍, ദല്‍ടന്‍ഗഡ്, റാഞ്ചി പ്രദേശങ്ങള്‍ ഉരുകിയൊലിക്കുകയാണ്. ജംഷഡ്പുരിലും ദല്‍ടന്‍ഗഡിലും താപനില 45 കടന്നു. 15 പേരാണ് ഇതുവരെ കനത്ത ചൂടില്‍ സംസ്ഥാനത്ത് മരിച്ചത്. വേനല്‍ കടുത്തതോടെ പ്രദേശങ്ങളില്‍ ജലക്ഷാമവും രൂക്ഷമായി.