കോഴിക്കോട് : രണ്ടാമൂഴവുമായ് ബന്ധപ്പെട്ട കേസില്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ അപ്പീല്‍ കോടതി 15ന് പരിഗണിക്കും. മധ്യസ്ഥനെ ഒഴിവാക്കിയ മുന്‍സിഫ് കോടതി വിധിക്കെതിരെ സംവിധായകന്‍ നല്‍കിയ അപ്പീല്‍ 15 ലേക്ക് മാറ്റിയതായി കോഴിക്കോട് അഡിഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് കോടതി അറിയിച്ചു.
എം ടി വാസുദേവന്‍ നായരുടെ തിരക്കഥ സിനിമയാക്കാന്‍ നല്‍കിയ കാലാവധി കഴിഞ്ഞതോടെ അദ്ദേഹം ശ്രീകുമാര്‍ മേനോനതിരെ കോടതിയെ സമീപിക്കുകയായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും എം ടി തിരക്കഥ തയ്യാറാക്കി നല്‍കിയിരുന്നു. തിരക്കഥ ഉപയോഗിക്കരുതെന്ന മുന്‍സിഫ് കോടതി ഉത്തരവ് നിലനില്‍ക്കുകയാണ്.
സംഭവത്തിന് പിന്നാലെ ശ്രീകുമാര്‍ മേനോന്‍ എം ടി യെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയെങ്കിലും അത് വിജയിച്ചില്ല. കേസില്‍ നിന്ന് പിന്മാറാന്‍ തയ്യാറല്ലെന്നായിരുന്നു മറുപടി. കോഴിക്കോട് അഡിഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് കോടതിയിലെ വിശദമായ വാദത്തിന് ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുക.