എം ടി വാസുദേവന്‍ നായരുടെ നോവല്‍ രണ്ടാമൂഴത്തെ ആസ്പദമാക്കി ചിത്രീകരിക്കുന്ന സിനിമ സംഭവിക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. സിനിമ എപ്പോള്‍ തുടങ്ങും എന്ന് പൂര്‍ത്തീകരിക്കും തുടങ്ങിയ കാര്യങ്ങളിലായിരുന്നു എംടിയ്ക്ക് ആശങ്ക ഉണ്ടായിരുന്നത്. അത്തരം കാര്യങ്ങള്‍ എംടിയുമായി സംസാരിച്ച് വ്യക്തത വരുത്തിയിട്ടുണ്ട്. കേസ് നിയമയുദ്ധമായി മാറില്ല. അദ്ദേഹത്തിന് കൊടുത്ത വാക്ക് നിറവേറ്റും. രണ്ടാമൂഴം സിനിമയാക്കും, ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
നേരത്തെ, കോഴിക്കോട് മുന്‍സിഫ് കോടതി രണ്ടാമൂഴത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. കേസ് തീര്‍പ്പാക്കും വരെ തിരക്കഥ ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മാതാവിനും എതിരെ കോടതി നോട്ടീസയച്ചു. തിരക്കഥ സിനിമയാക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. എം ടി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. ഈ മാസം 25ന് കോടതി വീണ്ടും ഹര്‍ജി പരിഗണിക്കും.
സംവിധായകന്‍ കരാര്‍ ലംഘിച്ചതിനാലാണ് രണ്ടാമൂഴത്തില്‍ നിന്നും പിന്മാറിയതെന്നാണ് എം ടി പറഞ്ഞത്. മൂന്നു വര്‍ഷത്തിനുള്ളില്‍ തിരക്കഥ സിനിമയാക്കണമെന്നാണ് കരാര്‍. എന്നാല്‍ നാലു വര്‍ഷമായിട്ടും സിനിമ തുടങ്ങിയില്ല. മറ്റാരെങ്കിലും സമീപിച്ചാല്‍ തിരക്കഥ നല്‍കുന്ന കാര്യം ആലോചിക്കാമെന്നും സംവിധായകനുമായി വഴക്കിട്ടു പിരിഞ്ഞതല്ലെന്നും എം ടി വ്യക്തമാക്കി.