രണ്ടാമൂഴം തിരക്കഥ കൈമാറുന്നത് സംബന്ധിച്ച കേസില്‍ കോടതി വിധി ഇന്ന്

കോഴിക്കോട്: രണ്ടാമൂഴം നോവലിന്റെ തിരക്കഥ കൈമാറുന്നത് സംബന്ധിച്ച കേസില്‍ കോടതി ഇന്ന് വിധി പറയും. കേസ് തീര്‍ക്കാന്‍ ജഡ്ജിയുടെ മധ്യസ്ഥം വേണമെന്ന സംവിധായകന്റെ ആവശ്യം റദ്ദാക്കണമെന്ന് കാട്ടി എംടി നല്‍കിയ ഹര്‍ജിയിലാണ് വിധി പറയുക.

രണ്ടാമൂഴത്തിന്റെ തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞ വിധി റദ്ദാക്കണമെന്ന് ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹര്‍ജിയും കോഴിക്കോട് നാലാം അധീഷണല്‍ ജില്ലാ കോടതി പരിഗണിക്കും.

3 വര്‍ഷത്തെ കരാര്‍ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും തുടര്‍നടപടികള്‍ ഇല്ലാത്തതിനാല്‍ തിരക്കഥ തിരികെ നല്‍കണമെന്ന ആവശ്യമുന്നയിച്ചാണ് എം.ടി രംഗത്തെത്തിയത്. ഒക്ടോബര്‍ 10ന് ആണ് നിര്‍മ്മാണക്കമ്പനിക്കും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമെതിരെ എംടി കോടതിയെ സമീപിച്ചത്.

Top