റേഞ്ച് റോവര്‍ ഇവോഖ് കണ്‍വേര്‍ട്ടബിളിനെ ലാന്‍ഡ് റോവര്‍ വിപണിയില്‍ അവതരിപ്പിച്ചു

range-rover-evoque-convertible

ന്ത്യയുടെ ആദ്യ കണ്‍വേര്‍ട്ടബിള്‍ ആഢംബര എസ് യുവിയായ റേഞ്ച് റോവര്‍ ഇവോഖ് കണ്‍വേര്‍ട്ടബിളിനെ ലാന്‍ഡ് റോവര്‍ വിപണിയില്‍ അവതരിപ്പിച്ചു. 69.53 ലക്ഷം രൂപയാണ് റേഞ്ച് റോവര്‍ ഇവോഖിന്റെ എക്‌സ്‌ഷോറൂം വില.

2.0 ലിറ്റര്‍ ഇന്‍ജെനിയം നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് റേഞ്ച് റോവര്‍ ഇവോഖിന്റെ ഒരുക്കം. എഞ്ചിന് പരമാവധി 237 bhp കരുത്തും 340 Nm torque ഉം സൃഷ്ടിക്കാനാവും. ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് നാലു ചക്രങ്ങളിലേക്കും എഞ്ചിന്‍ കരുത്തേകുന്നത്.

മടങ്ങി നില്‍ക്കുന്ന മേല്‍ക്കൂരയാണ് മോഡലിന്റെ പ്രധാന ആകര്‍ഷണം. മണിക്കൂറില്‍ 48 കിലോമീറ്റര്‍ വേഗതയില്‍ വരെ കണ്‍വേര്‍ട്ടബിള്‍ റൂഫിനെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ വാദം.

Top