യുദ്ധകാലത്ത് നടക്കുന്ന ത്രികോണ പ്രണയത്തെ ആസ്പദമാക്കി 1940 കളിലെ കഥ പറയുന്ന വിശാല്‍ ഭരദ്വാജ് ചിത്രമാണ് രംഗൂണ്‍.
വെള്ളിയാഴ്ച്ച ശിവരാത്രി ദിനത്തില്‍ തീയറ്ററുകളില്‍ എത്തിയ ചിത്രം പ്രതീക്ഷയ്‌ക്കൊപ്പമെത്താതെ ശരാശരി പ്രതികരണമാണ് ലഭിക്കുന്നത്.
ആദ്യ ദിനം ഇന്ത്യയില്‍ ഏകദേശം 1800 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം കാണാന്‍ തീയറ്ററുകളില്‍ 10 മുതല്‍ 15 ശതമാനം വരെ പ്രേക്ഷകരാണുണ്ടായത്.
കങ്കണയും സെയിഫ് അലി ഖാനും ഷാഹിദ് കപൂറും മുഖ്യകഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പങ്കജ് കുമാര്‍ നിര്‍വഹിച്ചിരിക്കുന്നു.ഗുല്‍സാറിന്റെ വരികള്‍ക്ക് വിശാല്‍ ഭരദ്വാജ് ഈണമിട്ടപാട്ടുകളാണ് ചിത്രത്തില്‍.
സ്വാതന്ത്ര്യപൂര്‍വ കാലത്ത് നടക്കുന്ന കഥയുടെ പശ്ചാത്തലം രണ്ടാം ലോകമഹായുദ്ധമാണ്.ചിത്രത്തിന്റെ കെട്ടിലും മട്ടിലും കാഴ്ച്ചയിലുമൊക്കെ പഴമയുടെ സൗന്ദര്യം പ്രകടമാണ്.