ന്യൂഡല്‍ഹി : സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണത്തില്‍ ആഭ്യന്തര അന്വേഷണം ഇന്ന് തുടങ്ങും. സുപ്രിം കോടതി മുന്‍ ജീവനക്കാരിയായ യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. യുവതിയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സുപ്രിം കോടതി സെക്രട്ടറി ജനറലിനോടും നിര്‍ദേശിച്ചിട്ടുണ്ട്.
ആഭ്യന്തര അന്വേഷണ സമിതിയുടെ രണ്ടാമത്തെ സിറ്റിങാണ് ഇന്ന് നടക്കുന്നത്. മുതിര്‍ന്ന ന്യായാധിപന്‍ എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നടത്തുക. ഇന്ദിര ബാനര്‍ജിയാണ് സമിതിയിലെ മറ്റൊരംഗം. സമിതിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ ഉള്‍പ്പെടുത്തി. ജസ്റ്റിസ് എന്‍.വി. രമണ പിന്‍മാറിയതിനെ തുടര്‍ന്നാണ് നിയമനം.
ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് ഭരണചുമതലകളില്‍നിന്ന് മാറി നില്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് ആവശ്യപ്പെട്ടിരുന്നു.