റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി അധികാരത്തിലേക്ക് പ്രവേശിക്കാന്‍ പോകുന്ന തനിക്ക് ആശംസകളുമായി എത്തുന്നവര്‍ പൂച്ചെണ്ടുകള്‍ക്ക് പകരം അറിവ് നിറഞ്ഞ പുസ്തകങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍.
പേരുകള്‍ എഴുതിയ പുസ്തകങ്ങള്‍ നല്‍കിയാല്‍ അത് സൂക്ഷിച്ചുവെക്കുമ്പോള്‍ നിങ്ങളുടെ സ്‌നേഹം എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്നും അത് എല്ലാവരേയും പ്രബുദ്ധരാക്കുമെന്നും ഹേമന്ത് സോറന്‍ ട്വീറ്റ് ചെയ്തു. ഒരു കൂട്ടം പൂച്ചെണ്ടുകളുടെ ചിത്രവും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ഞായറാഴ്ചയാണ് ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. 12 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്യുക. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) യില്‍ നിന്ന് മുഖ്യമന്ത്രിയെ കൂടാതെ അഞ്ച് മന്ത്രിമാരുണ്ടാകും.
साथियों,
मैं अभिभूत हूँ आप झारखंडवासियों के प्यार एवं सम्मान से।
पर मैं आप सबसे एक करबद्ध प्रार्थना करना चाहूँगा, कि कृपया कर मुझे फूलों के ‘बुके’ की जगह ज्ञान से भरे ‘बुक’ मतलब अपने पसंद की कोई भी किताब दें। मुझे बहुत बुरा लगता है की मैं आपके फूलों को सम्भाल नहीं पाता।
1/2 pic.twitter.com/RXVQ7aghXW— Hemant Soren (@HemantSorenJMM) December 27, 2019