രഞ്ജി ട്രോഫി; ടീമില്‍ ഉള്‍പ്പെടുത്താമെന്നു പറഞ്ഞ് കൈക്കൂലി വാങ്ങി, അസിസ്റ്റന്റ് കോച്ച് അറസ്റ്റില്‍

ന്യൂഡല്‍ഹി: രഞ്ജി ട്രോഫി ടീമുകളിലേക്ക് സെലക്ഷന്‍ നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പ്. കളിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങിയതിന് അസിസ്റ്റന്റ് കോച്ചാണ് അറസ്റ്റിലായത്. ബി.സി.സി.ഐ നല്‍കിയ പരാതിയെ തുടര്‍ന്ന് ഡല്‍ഹി ക്രൈം ബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐ.പി.സി 420, 467, 468, 471, 120 ബി എന്നീ വകുപ്പുകള്‍ ചുമത്തി ഡല്‍ഹി ക്രൈം ബ്രാഞ്ച് ഇയാള്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

അണ്ടര്‍ 19, അണ്ടര്‍ 16 ടീമുകളില്‍ ഉള്‍പ്പെടുത്താം എന്ന് പറഞ്ഞാണ് ഇയാള്‍ കളിക്കാരില്‍ നിന്ന് പണം വാങ്ങിയിരുന്നത്. എന്നാല്‍ പണം കൊടുത്തിട്ടും യാതൊരു ഫലവുമില്ലെന്നു കണ്ടതോടെ കളിക്കാര്‍ ബി.സി.സി.ഐയെ സമീപിക്കുകയായിരുന്നു. ബി.സി.സി.ഐ ഉടന്‍ തന്നെ ഇക്കാര്യം പൊലീസില്‍ അറിയിച്ചു.

Top