തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബംഗാളിനെതിരെ ആദ്യ ഇന്നിംഗ്‌സില്‍ കേരളം 363ന് പുറത്ത്. അക്ഷയ് ചന്ദ്രന്റെ സെഞ്ച്വറിയാണ് രണ്ടാം ദിനം കേരളത്തിന്റെ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചത്. 106 റണ്‍സെടുത്ത അക്ഷയ് എട്ടാമനായി പുറത്തായി. സച്ചിന്‍ ബേബി 124 റണ്‍സെടുത്തു.
ബം?ഗാള്‍ നിരയില്‍ ഷബാസ് അഹമ്മദ് നാല് വിക്കറ്റെടുത്തു. അന്‍കിത് മിശ്ര മൂന്ന് വിക്കറ്റും വീഴ്ത്തി. സൂരജ് ജയ്‌സ്വാള്‍, ആകാശ് ദീപ്, കരണ്‍ ലാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും പങ്കിട്ടു.
രണ്ടാം ദിനം നാലിന് 265 എന്ന ശക്തമായ നിലയിലാണ് കേരളം ബാറ്റിംഗ് പുഃനരാരംഭിച്ചത്. സച്ചിന്‍ ബേബി പുറത്തായതോടെ കേരളത്തിന്റെ ബാറ്റിംഗ് തകര്‍ച്ച ആരംഭിച്ചു. പിന്നാലെ വന്ന ആര്‍ക്കും പിടിച്ച് നില്‍ക്കാന്‍ കഴിയാതായതോടെ കേരളം വലിയ സ്‌കോറിലേക്ക് നീങ്ങിയില്ല. 72 റണ്‍സിലാണ് അവസാന ആറ് വിക്കറ്റ് നഷ്ടമായത്.