ഗുവാഹത്തി: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ രണ്ടാം മത്സരം വെളിച്ചക്കുറവ് മൂലം വൈകുന്നു. ആ?ദ്യ സെഷന്‍ പൂര്‍ണമായും നഷ്ടപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ മത്സരത്തില്‍ ഉത്തര്‍പ്രദേശിനോട് സമനില വഴങ്ങിയ കേരളത്തിന് ഇന്ന് തുടങ്ങുന്ന മത്സരം നിര്‍ണായകമാണ്.
ഇന്ന് ആരംഭിച്ച മത്സരങ്ങളില്‍ ഹൈദരാബാദിനെതിരെ മേഘാലയ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. 30 ഓവര്‍ പിന്നിടുമ്പോള്‍ മേഘാലയ ഒമ്പതിന് 103 റണ്‍സെന്ന നിലയിലാണ്. വിദര്‍ഭയ്‌ക്കെതിരെ മണിപ്പൂരും കര്‍ണ്ണാടകയ്‌ക്കെതിരെ ഗുജറാത്തും ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. ആദ്യ മത്സരത്തില്‍ ഡല്‍ഹിയെ അട്ടിമറിച്ച പുതുച്ചേരിക്കെതിരെ ബറോഡ കരുതലോടെയാണ് ബാറ്റിംഗ് തുടങ്ങിയിരിക്കുന്നത്.
മറ്റുചില മത്സരങ്ങളും വെളിച്ചക്കുറവിനെ തുടര്‍ന്ന് വൈകുന്നുണ്ട്. ത്രിപുര-തമിഴ്‌നാട്, ഉത്തര്‍പ്രദേശ്-ബംഗാള്‍ മത്സരങ്ങളും വൈകുകയാണ്. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയം മഞ്ഞില്‍ മൂടി നില്‍ക്കുന്ന ദൃശ്യങ്ങള്‍ ബിസിസിഐ പുറത്തുവിട്ടു. കാണ്‍പൂരിലെ 50-ാം രഞ്ജി ട്രോഫി മത്സരമാണ് ഇന്ന് ആരംഭിക്കേണ്ടത്.