രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മധ്യ പ്രദേശിനെതിരെ ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കുവാന്‍ കേരളം പൊരുതുന്നു. മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 189/6 എന്ന നിലയിലാണ് കേരളം. ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കുവാന്‍ ടീം 76 റണ്‍സ് കൂടി നേടേണ്ടതുണ്ട്.
തലേ ദിവസത്തെ സ്‌കോറായ 38/4 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച കേരളം 42 റണ്‍സ് കൂടി നേടിയ ശേഷമാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 26 റണ്‍സ് നേടിയ വിഎ ജഗദീഷിനെയാണ് ടീമിനു ആദ്യം നഷ്ടമായത്.
അധികം വൈകാതെ ടീമിനു സഞ്ജു സാംസണെയും(19) നഷ്ടമായി. റണ്ണൗട്ട് രൂപത്തില്‍ സഞ്ജു പുറത്താകുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ നൂറ് റണ്‍സാണ് കേരളം നേടിയത്. സച്ചിന്‍ ബേബി 90 റണ്‍സും വിഷ്ണും വിനോദ് 38 റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്.