കല്‍പ്പറ്റ: രഞ്ജി ട്രോഫി സെമിഫൈനലില്‍ തകർന്നടിഞ്ഞ് കേരളം. ഏഴ് വിക്കറ്റ് പ്രകടനവുമായി ഇന്ത്യന്‍ താരം ഉമേഷ് യാദവ് പിച്ചിൽ നിറഞ്ഞാടിയപ്പോള്‍ വിദര്‍ഭയ്‌ക്കെതിരെ വെറും 106 റണ്‍സിനാണ് കേരളം തോൽവി സമ്മതിച്ചത് . 37 റണ്‍സെടുത്ത വിഷ്ണു വിനോദാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. സച്ചിന്‍ ബേബി 22 റണ്‍സെടുത്തു.
37 റണ്‍സെടുത്ത് പുറത്താവാതെ നിന്ന വിഷ്ണു വിനോദാണ് കേരളത്തിന്റെ ടോപ് സകോറര്‍. രജ്‌നീഷ് ഗുര്‍ബാനി മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് അസറുദ്ദീന്‍ (8), സിജോമോന്‍ ജോസഫ് (0), പി. രാഹുല്‍ (9), വിനൂപ് (0), അരുണ്‍ കാര്‍ത്തിക് (4), സച്ചിന്‍ ബേബി (22), ജലജ് സക്‌സേന (7), ബേസില്‍ തമ്പി (10), സന്ദീപ് വാര്യര്‍ (0), നിതീഷ് (6) എന്നിങ്ങനെയാണ് കേരള താരങ്ങളുടെ സ്‌കോറുകള്‍.
12 ഓവറില്‍ വെറും 48 റണ്‍ മാത്രം വിട്ടുനല്‍കിയാണ് ഉമേഷ് ഏഴ് വിക്കറ്റ് വീഴ്ത്തിയത്. സ്‌കോര്‍ ബോര്‍ഡില്‍ ഒമ്പത് റണ്‍സുള്ളപ്പോള്‍ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. അസറുദ്ദീനെ ഉമേഷിന്റെ പന്തില്‍ യാഷ് ഠാകൂര്‍ ക്യാച്ചെടുത്ത് പുറത്താക്കി. പിന്നീടെത്തിയ സിജോമോനെയും ഉമേഷ് മടക്കി അയച്ചു. സഞ്ജയ് രാമസ്വാമി ക്യാച്ചെടുക്കുകയായിരുന്നു. രാഹുലിനെ എന്‍. ഗുര്‍ബാനിയുടെ പന്തില്‍ ഫൈസ് ഫസല്‍ ക്യാച്ചെടുത്ത് പുറത്താക്കി.
നാല് പന്ത് മാത്രം പിടിച്ചുനിന്ന വിനൂപിനെ ഉമേഷ് മടക്കിയയച്ചു. സഞ്ജുവിന് പകരമെത്തിയ അരുണ്‍ കാര്‍ത്തികിനും ആയുസുണ്ടായിരുന്നില്ല. അല്‍പ നേരം പിടിച്ചുനിന്ന് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയാവട്ടെ ഗുര്‍ബാനിയുടെ പന്തില്‍ ബൗള്‍ഡായി. ജലജ് സക്‌സേനയും ഉമേഷിന് വിക്കറ്റ് നല്‍കി മടങ്ങി. ബേസില്‍ തമ്പി , സന്ദീപ് വാര്യര്‍ എന്നിവരെ കൂടി ഉമേഷ് തിരിച്ചയച്ചു. വിഷ്ണു വിനോദിന്റെ പ്രകടനമാണ് കേരളത്തിന്റെ സ്‌കോര്‍ 100 കടത്തിയത്.