ഹൈദരാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആന്ധ്രക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. കേരളത്തിനെതിരെയാണ് ആന്ധ്രയുടെ വാശിയേറിയ പോരാട്ടം.
കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 162 റണ്‍സിന് മറുപടിയായി ആന്ധ്ര രണ്ടാം ദിനം 255 റണ്‍സിന് ഓള്‍ ഔട്ടായി. 93 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ആന്ധ്രക്ക് വരും ദിവസങ്ങളില്‍ വിജയം ലക്ഷ്യമിട്ട് പന്തെറിയാനാകും.
കേരളത്തിന് വേണ്ടി ക്യാപ്റ്റന്‍ ജലജ് സക്‌സേന നാല് വിക്കറ്റെടുത്തപ്പോള്‍ ബേസില്‍ തമ്പി മൂന്ന് വിക്കെറ്റടുക്കുകയും ചെയ്തു.
അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ പ്രശാന്ത് കുമാറാണ്(79) ആന്ധ്രക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ് ഉറപ്പാക്കിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഗിരിനാഥ്(41), കരണ്‍ ഷിന്‍ഡെ(24), നിതീഷ് കുമാര്‍ റെഡ്ഡി(39), ജ്യോതി കൃഷ്ണ(18) എന്നിവരുടെ ചെറുത്ത് നില്‍പ്പ് ആന്ധ്ര ഇന്നിംഗ്‌സില്‍ നിര്‍ണായകമായി.