കൊല്‍ക്കത്ത: രഞ്ജി ട്രോഫി ടൂര്‍ണമെന്റ് ഫൈനലില്‍ ചേതേശ്വര്‍ പുജാരയും വൃദ്ധിമാന്‍ സാഹയും കളിക്കുമെന്ന് റിപ്പോര്‍ട്ട്. പുജാര കളിക്കുക ബംഗാളും സൗരാഷ്ട്രയും തമ്മിലുള്ള കലാശപോരാട്ടത്തില്‍ സൗരാഷ്ട്രയ്ക്കുവേണ്ടിയായിരിക്കും. പുജാര ഫൈനല്‍ കളിക്കുമെന്ന് ഉനദ്ഘട്ട് ആണ് അറിയിച്ചത്.
സാഹ കളിക്കുക ബംഗാളിനൊപ്പമാകും എന്നാണ് റിപ്പോര്‍ട്ട്. സാഹയുടെ സാന്നിധ്യം ബംഗാളിന് കരുത്താകും എന്നാണ് പ്രതീക്ഷ. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ രണ്ട് പ്രവശ്യം കിരീടം ചൂടിയ ടീമാണ് ബംഗാള്‍.
മാര്‍ച്ച് 12 ന് ആണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്.