കഷായ വേഷം ധരിച്ച് വിവാഹം കഴിക്കാതെ ബലാത്സംഗം ചെയ്യുന്നു: ബിജെപിക്കെതിരെ സോറന്‍

റാഞ്ചി: യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍. കാഷായ വേഷം ധരിച്ച രാഷ്ട്രീയക്കാര്‍ വിവാഹം കഴിക്കില്ല, പകരം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഝാര്‍ഖണ്ഡിലെ തെരഞ്ഞടുപ്പ് യോഗത്തില്‍ യോഗി ആദിത്യനാഥ് പങ്കെടുത്ത സാഹചര്യത്തിലാണ് സോറന്റെ ഈ പരാമര്‍ശം.

കാഷായ വേഷധാരികളായ ബിജെപി പ്രവര്‍ത്തകര്‍ വിവാഹം കഴിക്കുന്നില്ല മറിച്ച് അവര്‍ അതേവേഷത്തോടെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നു. സമീപകാലത്ത് നിരവധി പെണ്‍കുട്ടികളാണ്‌ കൊല ചെയ്യപ്പെട്ടത്. അപ്പോഴാണ് യുപി മുഖ്യമന്ത്രി കാഷായം ധരിച്ച് നാടുചുറ്റുന്നതെന്നും സോറന്‍ ആരോപിച്ചു.

രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കാതെ ക്രിമനലുകളെ വളര്‍ത്തുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്യുന്നതെന്നും സോറന്‍ കൂട്ടിച്ചേര്‍ത്തു.

Top