റാഞ്ചി: നിയമ വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 10 പേര്‍ അറസ്റ്റില്‍. നവംബര്‍ 26നാണ് സംഭവം. സുഹൃത്തിനൊപ്പം റോഡ് സൈഡില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഒരു സംഘം ആളുകള്‍ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കൂട്ടബലാത്സംഗം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ ഉള്‍പ്പെട്ടതായി പൊലീസ് സംശയിക്കുന്നു. പെണ്‍കുട്ടി നേരിട്ട് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു എന്ന് ജാര്‍ഖണ്ഡ് ഡി.ജി.പി അറിയിച്ചു.