‘രാഷ്ട്രീയ നേട്ടത്തിനായി സവര്‍ക്കറെ നിരന്തരം അവഹേളിക്കുന്നു’; രാഹുല്‍ ഗാന്ധിക്കെതിരെ രഞ്ജിത് സവര്‍ക്കര്‍

ഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് രഞ്ജിത് സവര്‍ക്കര്‍. രാഷ്ട്രീയ നേട്ടത്തിനായി സവര്‍ക്കറെ നിരന്തരം അവഹേളിക്കുന്നു. പണ്ട് മുതലേയുള്ള കോണ്‍ഗ്രസിന്റെ കീഴ് വഴക്കമാണിത്. സവര്‍ക്കറിനെതിരെ രാഹുല്‍ ആക്ഷേപകരമായ പരാമര്‍ശം തുടര്‍ന്നാല്‍ ചെരുപ്പ് കൊണ്ട് അടിക്കണമെന്ന് പറഞ്ഞവര്‍ ഇന്ന് രാഹുലിനൊപ്പമാണെന്നും രഞ്ജിത് സവര്‍ക്കര്‍.

”സവര്‍ക്കര്‍-ജിയെ അപമാനിച്ച രാഹുല്‍ ഗാന്ധിയെ ചെരിപ്പുകൊണ്ട് അടിക്കണമെന്ന് 2019-ല്‍ ഉദ്ധവ് താക്കറെ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. എന്നാല്‍ ഇന്ന് അദ്ദേഹം രാഹുലിനൊപ്പം ചേര്‍ന്ന് എന്റെ മുത്തച്ഛനെക്കുറിച്ച് അശ്ലീലവും അപമാനകരവുമായ പരാമര്‍ശങ്ങള്‍ നടത്തുകയാണ്. ഇന്ത്യാ ബ്ലോക്കിലെ മറ്റ് നേതാക്കളും ഇത് ആവര്‍ത്തിക്കുന്നു”-രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു.

”രാഷ്ട്രീയത്തിനായി സവര്‍ക്കര്‍-ജിയെ അപമാനിക്കുന്നത് തെറ്റാണ്, ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഇതിന് മറുപടി നല്‍കും. ഈ പ്രസ്താവനകളോടുള്ള പൊതു പ്രതികരണം മഹാരാഷ്ട്രയില്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പ് വര്‍ധിച്ചുവരികയാണ്”- രഞ്ജിത് സവര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

Top