കൊല്ലം: കൊല്ലം പേരൂര്‍ രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസില്‍ ഒന്ന് മുതല്‍ ഏഴ് വരെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പ്രതികള്‍ക്കുള്ള ശിക്ഷ ഉച്ചയ്ക്ക് ശേഷം പ്രസ്താവിക്കും. അതേസമയം എട്ടാം പ്രതിയെ കോടതി വെറുതെ വിട്ടു.
കഴിഞ്ഞ ഓഗസ്റ്റ് 15 നാണ് രഞ്ജിത്ത് രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയി കൊന്ന് കുഴിച്ച് മൂടിയത്. പ്രതികളിലൊരാളുടെ ഭാര്യയെ ഒപ്പം പാര്‍പ്പിച്ചതിന്റെ വൈരാഗത്തിലാണ് രഞ്ജിത്തിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയത്. പ്രതികളെ പിടികൂടി 82-ാം ദിവസം കിളികൊല്ലൂര്‍ എസ്.ഐ. വി.അനില്‍കുമാര്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഫെബ്രുവരി 13-നാണ് വിചാരണനടപടികള്‍ ആരംഭിച്ചത്.
ഇരവിപുരം സ്വദേശി മനോജ് (40), നെടുങ്ങോലം സ്വദേശി രഞ്ജിത്ത് (40), പൂതക്കുളം പാണാട്ടുചിറയില്‍ ഉണ്ണി (39), വെട്ടിലത്താഴത്ത് വാടകയ്ക്കു താമസിക്കുന്ന ഡീസന്റ്മുക്ക് കോണത്തുകാവിനുസമീപം പ്രണവ് (25), ഡീസന്റ്മുക്ക് സ്വദേശി വിഷ്ണു (21), കിളികൊല്ലൂര്‍ പവിത്രം നഗറില്‍ വിനേഷ് (38), വെട്ടിലത്താഴത്ത് വാടകയ്ക്കു താമസിക്കുന്ന വടക്കേവിള സ്വദേശി റിയാസ് (30), കിളികൊല്ലൂര്‍ നക്ഷത്രനഗര്‍ പറങ്കിമാംവിളയില്‍ അജിംഷാ (37) എന്നിവരാണ് പ്രതികള്‍.