എന്നെ അത്ഭുതപ്പെടുത്തിയ നടി; സസ്‌പെന്‍സ് പൊളിച്ച് സംവിധായകന്‍

ന്റെ പുതിയ ചിത്രത്തിലെ സസ്‌പെന്‍സ് പൊളിച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. അജുവര്‍ഗീസിനെ നായകനാക്കി ഒരുക്കുന്ന കമല എന്ന ചിത്രത്തിലെ സസ്‌പെന്‍സാണ് സംവിധായകന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്രയും ദിവസം ചിത്രത്തിന്റെ പോസ്റ്ററുകളില്‍ മറഞ്ഞിരുന്ന കമല എന്ന ടൈറ്റില്‍ റോളില്‍ എത്തുന്ന നായികയുടെ മുഖമാണ് സംവിധായകന്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

തന്റെ ഇതുവരെയുള്ള തിരക്കഥകളിലെ ഏറ്റവും സങ്കീര്‍ണമായ കഥാപാത്രമായിരുന്നു ‘കമല’യെന്നും റുഹാനി ശര്‍മ്മ അഭിനയത്തിലൂടെ തന്നെ അത്ഭുതപ്പെടുത്തിയെന്നും രഞ്ജിത്ത് ശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കമല മാത്രമല്ല, ചിത്രത്തില്‍ ഫിസ, ശാന്തി, ബിമല കുമാരി തുടങ്ങിയ കഥാപാത്രങ്ങളൊക്കെ ചെയ്യുന്നത് റുഹാനിയെന്ന നടിയാണ്.

ഹിമാചല്‍ പ്രദേശിലെ സോലനില്‍ ജനിച്ചുവളര്‍ന്ന റുഹാനി മോഡലിങ് രംഗത്ത് കൂടെയാണ് ബിഗ് സ്‌ക്രീനിലെത്തിയത്. 2013ല്‍ പുറത്തെത്തിയ പഞ്ചാബി ചിത്രം ‘കര്‍വ ചൗത്തി’ലൂടെയാണ് റുഹാനി സിനിമാഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് കടൈസി ബെഞ്ച് എന്ന തമിഴ് ചിത്രവും ചി ല സോ എന്ന തെലുങ്ക് ചിത്രവും ചെയ്തു. പോയിസണ്‍, ആഗ്ര എന്നീ ഹിന്ദി സിനിമകളും പൂര്‍ത്തിയാക്കിയാണ് റുഹാനി ശര്‍മ കമല എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നത്.

Top