ഈ ഓണത്തിന് പ്രേക്ഷകരെ കൈയിലെടുക്കാന്‍ രഞ്ജിത് ഉണ്ണി വീണ്ടുമെത്തുന്നു

ഴിഞ്ഞ ഓണത്തിന് കേരളക്കരയെ ഒട്ടാകെ കൈയിലെടുത്ത ഗാനമായിരുന്നു ജിമിക്കി കമ്മല്‍. മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ഗാനം ആലപിച്ചത് രഞ്ജിത് ഉണ്ണിയാണ്. ഇപ്പോള്‍ മമ്മൂട്ടിയുടെ കുട്ടനാടില്‍ ബ്ലോഗിലും രഞ്ജിത് ഒരു ഗാനം ആലപിക്കുന്നുണ്ട്. ഏലം പാടി ഏലേലോ എന്നു തുടങ്ങുന്ന നാടന്‍പാട്ടാണ് രഞ്ജിത് ആലപിക്കുന്നത്. ഭയാനകം ഫെയിം അഭിജിത്ത് കൊല്ലത്തിനൊപ്പമാണ് രഞ്ജിത് ഗാനം ആലപിക്കുന്നത്. ഷിന്‍സണ്‍ പൂവത്തിങ്ങലിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ശ്രീനാഥ് ആണ്.

കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ശ്രീകൃഷ്ണപുരം എന്ന സാങ്കല്പിക ഗ്രാമത്തിലെ ഹരി എന്ന ബ്ലോഗ് എഴുത്തുകാരനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പറയുന്നത്. ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് ഷംന കാസിമിന്. നീന എന്നാണ് കഥാപാത്രത്തിന്റെ പേര്. സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രദീപാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ശ്രീനാഥാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. പശ്ചാത്തല സംഗീതം ബിജിപാല്‍. മെമ്മറീസിന് ശേഷം അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്താ മുരളീധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സണ്ണി വെയ്‌നും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബ്ലോഗറുടെ വേഷത്തിലാണ് സണ്ണി വെയ്ന്‍ എത്തുന്നത്. കൂടാതെ, റായ് ലക്ഷ്മിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ ഒരു മോഡേണ്‍ പെണ്‍കുട്ടിയായാണ് റായ് ലക്ഷ്മി എത്തുന്നത്.

Top