നിമിഷ നേരങ്ങള്‍ക്കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ജീവിതം മാറി മാറിഞ്ഞ ഗയികയാണ് റാണു. എന്നാല്‍ അതുപോലെ തന്നെ അവര്‍ക്ക് വന്ന മാറ്റവും ചെറുതല്ല. ഈ അടുത്താണ് ഒരു പുത്തന്‍ മേക്ക് ഓവറില്‍ റാണു പ്രത്യക്ഷപ്പെട്ടത്. മുഖത്തു മേക്കപ്പിട്ട് കാതിലും കഴുത്തിലും ആഭരണങ്ങള്‍ അണിഞ്ഞുകൊണ്ടുള്ള രാണുവിന്റെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. കണ്ണെഴുതി കടും പിങ്ക് നിറത്തില്‍ ലിപ്സ്റ്റിക്കുമായെത്തിയ രാണുവിന്റെ ഫോട്ടോവിന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൂരം തന്നെയായിരുന്നു പിന്നീട്.
വിവധ തരത്തിലുള്ള ട്രോളുകള്‍ ഇന്റര്‍ നെറ്റില്‍ തരംഗമാകുന്ന ഒരു കാഴ്ച്ചയാണ് ഇപ്പോള്‍ കാണുന്നത്.
പ്രേതസിനിമയായ ദ നണ്‍ എന്ന ബയോപിക്കില്‍ അഭിനയിക്കാന്‍ തയ്യാറായി നില്‍ക്കുന്ന രാണു എന്നും മേക്കപ്പിട്ട ആര്‍ട്ടിസ്റ്റിന് 2020ലെ ഓസ്‌കാര്‍ അവാര്‍ഡ് ഉറപ്പ് എന്നും മറ്റുമായിരുന്നു ട്രോളുകള്‍. റെയില്‍വെ സ്റ്റേഷനില്‍ പാട്ടുപാടി ഉപജീവനം തേടിയിരുന്ന ഗായിക പെട്ടെന്നു പ്രശസ്തയായപ്പോഴും തങ്ങള്‍ മനസ്സില്‍ കണക്കു കൂട്ടുന്നതുപോലെയല്ലാതെ ജീവിക്കുന്നതു കാണുമ്പോഴും അസ്വസ്ഥരായവരാണ് ട്രോളുകള്‍ക്കു പിന്നില്‍. സോഷ്യല്‍മീഡിയ ഒരു വ്യക്തിയെ വളര്‍ത്തുന്നതും തളര്‍ത്തുന്നതുമെങ്ങനെയെന്ന് രാണു മൊണ്ടാലിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു യുവതി എഴുതിയ കുറിപ്പും ഫേസ്ബുക്കില്‍ വൈറലായിരുന്നു.
ലതാ മങ്കേഷ്‌കര്‍ പാടിയ ‘ഏക് പ്യാര്‍ കാ നഗ്മാ ഹെ’ എന്ന ഗാനം പശ്ചിമബംഗാളിലെ റാണാഘട്ട് റെയില്‍വേസ്റ്റേഷനിലിരുന്ന് പാടിയായിരുന്നു റാണു ശ്രദ്ധ നേടിയത്.