മുഷിഞ്ഞ വസ്ത്രം ധരിച്ച് പ്ലാറ്റ്‌ഫോമിലിരുന്ന് ഗാനമാലപിച്ചിരുന്ന രാണു മൊണ്ടലിനെ ഇന്ന് അറിയാത്ത ആരും തന്നെ ഉണ്ടാവില്ല. പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിലിരുന്ന് ലോകത്തിന്റെ ഹൃദയം കവര്‍ന്ന സ്ത്രീയുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.
പിന്നീട് ഹിമേഷ് രേഷ്മിയ ഒരുക്കിയിരിക്കുന്ന ‘തേരി മേരി കഹാനി’ എന്ന ഗാനം രാണുവിന്റെ ശബ്ദത്തില്‍ പുറത്തിറങ്ങിയപ്പോള്‍ ആരാധകര്‍ അത് ഏറ്റെടുക്കുകയായിരുന്നു. നിറയെ അവസരങ്ങളാണ് ഇതിനൊപ്പം രാണുവിനെ തേടിയെത്തികൊണ്ടിരിക്കുന്നത്.
എന്തിനേറെ പറയുന്നു സാക്ഷാല്‍ ലതാ മങ്കേഷ്‌കര്‍ തന്നെ രാണുവിന്റെ പാട്ട് കേള്‍ക്കുകയും അഭിപ്രായവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ലതാ മങ്കേഷ്‌കറുട പ്രതികരണം പുറത്ത് വന്നതോടെ ചിലര്‍ രാണുവിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ലതാ മങ്കേഷ്‌കറിന്റെ അഭിപ്രായങ്ങള്‍ രാണുവിനെ തളര്‍ത്തിയില്ല. അവര്‍ സീനിയറായിട്ടാണ് ലത മങ്കേഷ്‌റിനെ കാണുന്നത് എന്നത് തന്നെയാണ് അതിന്റെ കാരണം.
‘എന്റെ പേരുകൊണ്ടോ എന്റെ വര്‍ക്കുകൊണ്ടോ ആര്‍ക്കെങ്കിലും ഉപകാരമുണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ അതില്‍ ഏറെ സന്തോഷിക്കുന്നു. എന്നാല്‍ ഒരാളെ അനുകരിക്കുകയെന്നത് ഒരിക്കലും വിജയത്തിലേക്കുള്ള സ്ഥിരതയുള്ള വഴിയല്ലെന്നാണ് എന്റെ അഭിപ്രായം,എന്റെയോ കിഷോര്‍ കുമാറിന്റയോ മുഹമ്മദ് റാഫി സാഹിബിന്റെയോ മുകേഷിന്റെയോ ആഷയുടെയോ ഗാനം പാടിയെത്തുന്നവര്‍ക്ക് ചെറിയ സമയത്തേയ്ക്ക് മാത്രമേ കേള്‍വിക്കാരന്റെ ശ്രദ്ധ ലഭിക്കുകയുള്ളൂ. കൂടുതല്‍ കാലത്തേയ്ക്ക് അത് നിലനില്‍ക്കില്ല’. ആരെയെങ്കിലും അനുകരിക്കുന്നതില്‍ നിന്നും മാറി ഒരോ ഗായകരും അവരുടേതായ രീതിയിലും ശൈലിയിലും പാടണമെന്നും ലതാ മങ്കേഷ്‌ക്കര്‍ പ്രതികരിച്ചിരുന്നു.
എന്നാല്‍,അനുകരണമല്ല ‘ലതാജിയെ സീനിയറായിട്ടാണ് കാണുന്നത്.കുട്ടിക്കാലം മുതലേ ലതാജിയുടെ ശബ്ദത്തെ സ്‌നേഹിച്ചിരുന്നു.പ്രായത്തിലും ഞാന്‍ അവരേക്കാള്‍ ചെറുപ്പമാണ്, എന്നും ഞാന്‍ അവരുടെ ജൂനിയറായി തുടരുമെന്നുമാണ് രാണു പ്രതികരിച്ചത്.