രണ്‍വീര്‍ സിംഗ് നായകനായി എത്തുന്ന ചിത്രമാണ് ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’. ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക. ജയാ ബച്ചൻ, ധര്‍മേന്ദ്ര, ശബാന ആസ്‍മി തുടങ്ങിയവരും ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’യില്‍ വേഷമിടുന്നത്. ജൂലൈ 28ന് എത്താനിരിക്കുന്ന രണ്‍വീര്‍ ചിത്രത്തിന് വമ്പൻ അഡ്വാൻസ് ബുക്കിംഗാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
കരണ്‍ ജോഹറാണ് ചിത്രത്തിന്റ സംവിധാനം. പിവിആര്‍ ഐനോക്സ്, സിനിപൊളിസ് എന്നീ തിയറ്റര്‍ ശൃംഖലകളില്‍ നിന്നായി ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’യുടെ 31000 ടിക്കറ്റുകളാണ് കഴിഞ്ഞ ദിവസം രാത്രി 11.59നുള്ളില്‍ ലഭ്യമായ കണക്ക് അനുസരിച്ച് വിറ്റുപോയിരിക്കുന്നത്. രണ്‍വീര്‍ സിംഗ് നായകനായ പുതിയ ചിത്രം വളരെ രസകരമായ ഒന്നാണെന്ന് പ്രിവ്യു കണ്ട അഭിഷേക് ബച്ചൻ അഭിപ്രായപ്പെട്ടിരുന്നു. കരണ്‍ ജോഹറിന്റെ തിരിച്ചുവരവാണ്. ഒരു ഫാമിലി എന്റര്‍ടെയ്‍ൻമെന്റാണ് ഇത്. വളരെ മികച്ച താരങ്ങളാണ് രണ്‍വീര്‍ ചിത്രത്തില്‍ എന്നും അഭിഷേക് ബച്ചൻ വ്യക്തമാക്കിയിരുന്നു.