തനിക്കും രണ്‍വീറിനും ഏറ്റവും അടുപ്പമുള്ള നാല്‍പ്പതോളം പേര്‍ മാത്രമാണ് തങ്ങളുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തതെന്ന് ബോളിവുഡ് താരറാണി ദീപിക പദുക്കോണ്‍.
നവംബര്‍ 14, 15 തിയതികളിലാണ് ഇരുവരുടേയും മതാചാരപ്രകാരമുള്ള വിവാഹചടങ്ങുകള്‍ നടത്തിയത്. പിന്നീട് ബാംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളില്‍ വിവാഹസത്കാരങ്ങളും നടത്തിയിരുന്നു. ബോളിവുഡ് കാത്തിരുന്ന വിവാഹ വേദിയിലേയ്ക്ക് പത്രക്കാര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. വിവാഹശേഷം വധൂ വരന്മാര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെയാണ് ചടങ്ങിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്.