ലുക്കിലും പോസിലും വസ്ത്രധാരണത്തിലും വ്യത്യസ്തത തിരയുന്ന നടനാണ് രണ്‍വീര്‍ സിങ്. രണ്‍വീര്‍ തെരഞ്ഞെടുക്കുന്ന വസ്ത്രങ്ങള്‍ക്കും ഫാഷന്‍ സ്റ്റേറ്റ്മെന്റുകള്‍ക്കും സിനിമാ ലോകത്തിന് അകത്തും പുറത്തും ആരാധകര്‍ ഏറെയാണ്. രണ്‍വീറിന്റെ വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കും നിരൂപക പ്രശംസക്കും വഴിവെക്കാറുമുണ്ട്.
ഇപ്പോള്‍ രണ്‍വീറിന്റെ പുതിയ ലുക്കും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇത്തവണ ഇറ്റലി ആസ്ഥാനമായുള്ള ഗൂച്ചിയുടെ ഫാഷന്‍ ഡിസൈനറായ അലക്‌സാണ്ട്രോ മൈക്കിളിന്റെ വേഷമാണ് രണ്‍വീര്‍ തെരഞ്ഞെടുത്തത്. നീല വേഷത്തില്‍ സ്വര്‍ണ നിറത്തിലുള്ള നെക്ലസും സണ്‍ഗ്ലാസുമാണ് നീണ്ടമുടിക്കാരനായ രണ്‍വീറിന്റെ വേഷം. താരത്തിന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് ആരാധകരും താരങ്ങളും ഫാഷന്‍ മേഖലയിലുള്ളവരും ഏറ്റെടുത്തു.