ക്രിസ്മസിന് എനിക്ക് വേണ്ടത്; ദീപികയെ ചുംബിക്കുന്ന ഫോട്ടോ പങ്കുവെച്ച് രണ്‍വീര്‍ സിങ്

രാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരജോഡികളാണ് ദീപികാ പദുകോണും രണ്‍വീര്‍ സിങ്ങും. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇവരുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ക്രിസ്മസ് ദിനത്തില്‍ ഭാര്യയ്ക്കൊപ്പമുളള ഒരു മനോഹരമായ ചിത്രമാണ് ഇപ്പോള്‍ രണ്‍വീര്‍ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് രണ്‍വീര്‍ സിങ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ക്രിസ്മസിന് എനിക്ക് വേണ്ടത് എന്ന അടിക്കുറിപ്പുമായാണ് താരം ചിത്രം പങ്കുവച്ചത്. അടിക്കുറിപ്പോടുകൂടി ദീപികയെ ചുംബിക്കുന്ന ഫോട്ടോ ഇതിനകം തന്നെ ശ്രദ്ധേയമായി മാറി. വിവാഹ ശേഷമുളള രണ്ടാമത്തെ ക്രിസ്മസാണ് ഇരുവരും ആഘോഷിച്ചിരിക്കുന്നത്.

രണ്‍വീറിനെ നായകനാക്കി ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിതം ആസ്പദമാക്കികൊണ്ടുളള സിനിമയില്‍ ദിപീകയാണ് നായികയായി എത്തുന്നത്. ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ഛപ്പക്ക് എന്ന് ചിത്രം ദീപികയുടെതായി റിലീസിങ്ങിനൊരുങ്ങുന്നുണ്ട്.

https://www.instagram.com/p/B6fpu9gBZUs/?utm_source=ig_web_copy_link

Top