സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പദ്മാവതിയിലെ അലാവുദ്ദീന്‍ ഖില്‍ജിയായുള്ള രണ്‍വീര്‍ സിങ്ങിന്റെ ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.
രണ്‍വീര്‍ സിങ്ങിന്റെ ചിത്രങ്ങളുളള പോസ്റ്ററുകളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുളളത്.
ആഴ്ചകളോളം തന്റെ അപ്പാര്‍ട്‌മെന്റില്‍ ഒറ്റയ്ക്കിരുന്നാണ് രണ്‍വീര്‍ അലാവുദ്ദീന്‍ ഖില്‍ജിയെന്ന കഥാപാത്രത്തെ ഉള്‍ക്കൊണ്ടത്.
ഷൂട്ടിങ് കഴിഞ്ഞശേഷവും അലാവുദ്ദീന്‍ ഖില്‍ജി എന്ന കഥാപാത്രത്തില്‍നിന്ന് പുറത്തുവരാന്‍ താരത്തിന് കഴിഞ്ഞില്ലെന്നും, ഒടുവില്‍ രണ്‍വീര്‍ മനോരോഗ വിദഗ്ധന്റെ ചികില്‍സ തേടാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ബാജിറാവോ മസ്താനി, ലൂട്ടേര എന്നീ ചിത്രങ്ങള്‍ക്കുശേഷം രണ്‍വീറിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും പദ്മാവതിയിലെ അലാവുദ്ദീന്‍ ഖില്‍ജി.
പദ്മാവതിയില്‍ നായകനെക്കാള്‍ നായികയ്ക്കാണ് പ്രധാന്യം. രജപുത്ര റാണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ദീപിക പദുക്കോണാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
റാണി പദ്മാവതിയുടെ ഭര്‍ത്താവ് രത്തന്‍ സിങ്ങിന്റെ വേഷമാണ് ഷാഹിദ് കപൂര്‍ ചെയ്യുന്നത്.