കൊച്ചി: നീതി നല്‍കേണ്ട കോടതിക്കകത്തും സ്ത്രീ പീഡനം. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പീഡനം നടന്നത്.
ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവറുടെ ഭാര്യയായ താല്‍ക്കാലിക ജീവനക്കാരിയെ ബഞ്ച് ക്ലര്‍ക്ക് പീഡിപ്പിച്ചതായാണ് ആരോപണം.
ആലുവ പൊലീസ് കാലടി സ്വദേശിയായ മാര്‍ട്ടിനെയാണ് ഇതുസംബന്ധമായി അറസ്റ്റ് ചെയ്തത്. പ്രകൃതി വിരുദ്ധ പീഡനത്തിനാണ് ജീവനക്കാരിയെ വിധേയയാക്കിയതെന്നാണ് പരാതി.