ദില്ലി: ദില്ലിയില്‍ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലിയിലെ രഞ്ജിത്ത് നഗറിലാണ് സംഭവം. കുട്ടിയെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടി വീടിന് പുറത്ത് കളിക്കുന്നതിനിടെ പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് ബലാത്സംഗം ചെയ്തത്.
കുട്ടിയെ തിരിച്ചുകിട്ടിയപ്പോള്‍ കുട്ടി രക്തത്തില്‍ കുളിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയുമായി പ്രതി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് പൊലീസിന് ദില്ലി വനിതാകമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നേപ്പാളി സ്വദേശി ദില്ലിയില്‍ ലൈംഗികാതിക്രമം നേരിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് മറ്റൊരു ആക്രമണം കൂടി നടന്നിരിക്കുന്നത്.