Rape attempt

ഇടുക്കി: ഇടുക്കി നേര്യമംഗലം വാളറയില്‍ അര്‍ജന്റീന സ്വദേശിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 19 കാരന്‍ പിടിയില്‍. പത്താംമൈല്‍ പള്ളിക്കര വീട്ടില്‍ പാപ്പില്‍ ബഷീര്‍എന്നയാളാണ് പൊലീസ് പിടിയിലായത്. ഇയാള്‍ സ്‌പൈസസ് ഗാര്‍ഡനിലെ തൊഴിലാളിയാണ്.

വാളറ വെള്ളച്ചാട്ടം കാണാനെത്തിയ യുവതിയെ റോപ് ക്ലൈംബിംഗിന് ക്ഷണിച്ച് ഇയാള്‍ യുവതിയെ തെറ്റിദ്ദരരിപ്പിക്കുകയായിരുന്നു. സ്‌പൈസ് ഗാര്‍ഡന്‍ വഴി പോയാല്‍ വെള്ളച്ചാട്ടത്തിലെത്താമെന്ന് ഇയാള്‍ യുവതിയോട് പറഞ്ഞു. എന്നാല്‍ തെറ്റായ വഴിയിലൂടെയാണ് യുവതിയെ കൊണ്ടുപോകുന്നതെന്ന് കണ്ട യുവതിയുടെ ഡ്രൈവര്‍ ഇവരെ തിരിച്ചു വിളിച്ചു.

സംശയം തോന്നിയ യുവതി മടങ്ങാന്‍ ശ്രമിക്കവെ ഇയാള്‍ കടന്നു പിടിക്കുകയായിരുന്നു. കുതറിയോടിയ യുവതിയെ ഇയാള്‍ ആക്രമിക്കാനും ശ്രമിച്ചു. തുടര്‍ന്ന് യുവതി അടിമാലി പൊലീസിനെ വിവരം അറിയിച്ചു. വൈകിട്ട് ആറു മണിയോടെ പൊലീസ് ബഷീറിനെ അറസ്റ്റ് ചെയ്തു.

Top