ബലാത്സംഗം വര്‍ധിക്കുന്നതിന് പ്രധാന ഉത്തരവാദികള്‍ രക്ഷിതാക്കളെന്ന് ബിജെപി എംഎല്‍എ

surendra

ന്യൂഡല്‍ഹി: രാജ്യത്ത് ബലാത്സംഗം വര്‍ധിക്കുന്നതിലെ പ്രധാന ഉത്തരവാദികള്‍ രക്ഷിതാക്കളാണെന്ന് ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്. കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന സംഭവം വര്‍ധിച്ചുവരുന്നതിന് കാരണക്കാര്‍ രക്ഷിതാക്കളാണ്. അവര്‍ തങ്ങളുടെ മക്കളേ വേണ്ട പോലെ ശ്രദ്ധിക്കാത്തതുകൊണ്ടാണ് പീഡനം നടക്കുന്നത്- അദ്ദേഹം പറഞ്ഞു.

പതിനഞ്ചു വയസുവരെ കുട്ടികളെ അനുസരണയോടെ വളര്‍ത്തേണ്ട ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കാണ്. പക്ഷേ അതിനു പകരം അവരെ ഒരു നിയന്ത്രണവുമില്ലാതെ ചുറ്റിക്കറങ്ങാന്‍ രക്ഷിതാക്കള്‍ അനുവദിക്കുകയാണ്. ഇതാണ് പീഡനങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും സുരേന്ദ്ര സിങ് പറഞ്ഞു. കുട്ടികളെ എപ്പോഴും നിയന്ത്രിച്ച് നിര്‍ത്തണം. മൊബൈല്‍ ഫോണ്‍ പോലുള്ള കാര്യങ്ങള്‍ അവരില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും എംഎല്‍എ പറഞ്ഞു.

കത്വവയില്‍ നടന്ന ബലാത്സംഗ കൊലയുടെയും ഉന്നാവോയില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് പതിനേഴുകാരിയെ പീഡിപ്പിച്ചു എന്ന ആരോപണത്തിന്റെയും പശ്ചാത്തലത്തിലാണ് സുരേന്ദ്ര സിങിന്റെ പ്രസ്താവന.

Top