സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

rape

നേമം: സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച യുവാവിനെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളായണി കീര്‍ത്തിനഗറില്‍ രാജേന്ദ്രന്റെ മകന്‍ വിമല്‍കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.

വീട്ടില്‍ പെണ്‍കുട്ടി തനിച്ചുള്ള സമയത്തെത്തി ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിന്നീട് പീഡനത്തിനിരയായ പെണ്‍കുട്ടിയെ കാണാതാകുകയും മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയതു. ഇതേത്തുടര്‍ന്ന് നേമം പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്തിയിരുന്നു. കുട്ടിയുടെ മൊഴിയെത്തുടര്‍ന്നാണ് വിമല്‍കുമാറിനെ അറസ്റ്റ് ചെയ്തത്.

വിവാഹിതനായ ഇയാള്‍ ഭാര്യയുമായി അകന്നു താമസിക്കുകയാണ്. സ്വകാര്യചാനലിലെ ജീവനക്കാരനായിരുന്ന ഇയാളെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പുറത്താക്കിയിരുന്നു. ഇയാള്‍ പല പെണ്‍കുട്ടികളെയും പ്രണയം നടിച്ച് വശീകരിച്ചിരുന്നതായും പൊലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

പൊലീസ് അന്വേഷിക്കുന്നതറിഞ്ഞു ഒളിവില്‍ പോയ പ്രതിയെ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ജെകെ ദിനില്‍, നേമം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പ്രദീപ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ്എസ് സജി, എസ് വിമല്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിമല്‍ മിത്ര, ശ്രീകാന്ത് സിഎസ്, സന്തോഷ് പിഎസ് എന്നിവരുള്‍പ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Top