ന്യൂഡല്‍ഹി : മൂന്നു വയസുകാരിയെ അയല്‍വാസി പീഡിപ്പിച്ചു. പീഡനത്തെ തുടര്‍ന്ന് അബോധവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലായിരുന്നു. തൊട്ടടുത്ത അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന രണ്‍ജിത്ത് എന്ന 40 വയസുകാരനാണ് പീഡിപ്പിച്ചത്. രക്തസ്രാവത്തെ തുടര്‍ന്ന് കുട്ടിയെ അയല്‍വാസികള്‍ ദീന്‍ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാട്ടുകാര്‍ രണ്‍ജിത്തിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. പിന്നീട് പോലീസ് എത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. പോക്‌സോ നിയമപ്രകാരം കേസെടുത്തു.