തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍പോയ പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ പുലിയൂര്‍കോണം സ്വദേശികളായ റിയാസ് (27), നിഹാസ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കിളികൊല്ലൂര്‍ പൊലീസ് സംഘത്തെയാണ് പ്രതികള്‍ ആക്രമിച്ചത്. പൊലീസിനെ ദേഹോപദ്രവമേല്‍പ്പിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടഞ്ഞതിനുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
പതിനാറുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ പള്ളിക്കല്‍ പുലിയൂര്‍കോണത്ത് ഒളിവില്‍ കഴിയുകയായിരുന്ന അല്‍ അമീനെ പിടികൂടാന്‍ കിളികൊല്ലൂര്‍ പോലീസ് എത്തിയപ്പോഴായിരുന്നു ആക്രമണം നടന്നത്. അല്‍ അമീനെ കിളികൊല്ലൂര്‍ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.