കൊല്ലം: ബാലികയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി.
കുന്നികോട് ചക്കുവരക്കല്‍ സ്വദേശി രാമചന്ദ്രന്‍ പിള്ള (56)യാണ് മരിച്ചത്. കുരി റയില്‍വേ സ്റ്റേഷന് സമീപം ഇന്നു രാവിലെയായിരുന്നു സംഭവം.
കഴിഞ്ഞ മാസം 24ന് 15 വയസുള്ള ദളിത് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ ഒളിവിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.