വിജിലൻസ് പൊലീസ് ഓഫീസർക്കെതിരെ ബലാൽസംഗ കേസ് ; നവ മാധ്യമം വഴി പരിചയപ്പെട്ട സ്ത്രീയെയാണ് പീഡിപ്പിച്ചത്

തിരുവനന്തപുരം : വിജിലൻസ് സിവിൽ പൊലീസ് ഓഫീസർക്കെതിരെ ബലാൽസംഗത്തിന് കേസ്. വിജിസൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ-2 ലെ പൊലീസുകാരനായ സാബു പണിക്കർക്കെതിരെ അരുവിക്കര പൊലീസാണ് കേസെടുത്തത്. നവ മാധ്യമം വഴി പരിചയപ്പെട്ട സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. മൂന്ന് വര്‍ഷം മുമ്പാണ് യുവതിയും സാബുവും പരിചയത്തിലാകുന്നത്. പിന്നീട് വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സാബു പണിക്കരെ ജോലിയിൽ നിന്നും മാറ്റി നി‍ര്‍ത്തിയിട്ടുണ്ട്.

Top