പനാജി: ഗോവയില്‍ വിദേശ വനിതയെ പീഡിപ്പിച്ചതായി പരാതി. 42കാരിയായ ബ്രിട്ടീഷ് സ്വദേശിനിയാണ് പീഡിപ്പിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
കാനക്കോണ റെയില്‍വേ സ്റ്റഷനില്‍ നിന്നും പാലോലെമില്‍ വാടകയ്‌ക്കെടുത്ത വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് അജ്ഞാതരായ വ്യക്തികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പരാതിക്കാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും സംശയം ഉള്ളവരുടെ പട്ടിക തയാറാക്കിയെന്നും പൊലീസ് വ്യക്തമാക്കി.