പീഡനക്കേസ്; പ്രതിയായ ഇമാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി ഇമാം ഷെഫീഖ് അല്‍ ഖാസിമി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

എന്തുകൊണ്ടാണ് ഇമാമിനെ അറസ്റ്റ് ചെയ്യാത്തതെന്ന് ഹൈക്കോടതി പൊലീസിനോട് ചോദിച്ചിരുന്നു.

പീഡനത്തിന് ഇരയായ പെണ്‍ക്കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവേയായിരുന്നു ഇമാമിന്റെ അറസ്റ്റ് വൈകുന്നതിന് കാരണം കോടതി ചോദിച്ചത്. അമ്മയുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയില്‍ തന്നെ തുടരണമെന്ന് നിര്‍ദേശിച്ചിരുന്നു.

Top