ലക്നൗ: വിവാഹമോചനത്തിനു ശേഷം ഭാര്യയെ ബലാത്സംഗം ചെയ്ത പ്രൊഫസറെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒന്നര വര്‍ഷം മുമ്പാണ് ഇരുവരും വേര്‍പിരിഞ്ഞത്. എന്നാല്‍ 58കാരനായ പ്രൊഫസര്‍ സ്ത്രീയെ അവര്‍ താമസിക്കുന്ന വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. നടന്നത്.
വിവാഹമോചനത്തിനു ശേഷം തന്റെ മകനും മകളുമൊത്ത് മറ്റൊരു വീട്ടിലായിരുന്നു സ്ത്രീ താമസിച്ചിരുന്നത്. മക്കളെ കാണാന്‍ ഇടക്കിടക്ക് പ്രൊഫസര്‍ ഈ വീട്ടില്‍ വരാറുണ്ടെന്നും പരാതിയില്‍ പറയുന്നു. ആഗസ്റ്റ് 29 ന് വൈകിട്ടോടെ പ്രൊഫസര്‍ വീട്ടിലെത്തുമ്പോള്‍ അവിടെ സ്ത്രീ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ സമയം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രൊഫസര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് സ്ത്രീയുടെ പരാതി
2017 ല്‍ പ്രൊഫസര്‍ വാട്സാപ്പിലൂടെ അനധികൃതമായി സ്ത്രീയെ മുത്തലാഖ് ചൊല്ലുകയായിരുന്നു.