സ്ത്രീ പീഡനക്കേസിലെ പ്രതി നെടുമ്പാശേരി വിമാനത്താവളത്തില്‍ അറസ്റ്റില്‍

arrest

നെടുമ്പാശേരി: ഹരിയാനയില്‍ സ്ത്രീ പീഡനക്കേസിലെ പ്രതിയായ ഇരുപത്തെട്ടുകാരന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ അറസ്റ്റിലായി. ഹരിയാന സ്വദേശിയായ അങ്കിത് ആണ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്. ദോഹയില്‍ നിന്നും ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ വന്നിറങ്ങിയ ഇയാളെ അധികൃതര്‍ പിടികൂടുകയായിരുന്നു.

സ്ത്രീ പീഡനക്കേസില്‍ പ്രതിയായ ഇയാള്‍ രണ്ടു വര്‍ഷം മുമ്പാണ് ഗള്‍ഫിലേക്കു കടന്നത്. പിന്നീട് ഇയാള്‍ക്കെതിരെ ഹരിയാന പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതിയെ നെടുമ്പാശേരി പൊലീസിനു കൈമാറി. നെടുമ്പാശേരി പൊലീസ് ഹരിയാന പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്.

Top