ഇടുക്കി: ഇടുക്കിയില്‍ പ്ലസ്വണ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിനെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാര്‍ ദേവികുളം ഒ.ഡി.കെ.ഡിവിഷന് സ്വദേശിയായ ഇരുപത്തിരണ്ടുകാരന് വിവേക് അഗസ്റ്റിനാണ് അറസ്റ്റിലായിരിക്കുന്നത്.
പെണ്‍കുട്ടിയും യുവാവും തമ്മില്‍ അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടിയെ ഈ ബന്ധത്തില്‍ നിന്നും വേര്പെടുത്തുവാന് മാതാപിതാക്കള്‍ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ല. ഒടുവില്‍ ബന്ധുക്കള്‍ പെണ്‍കുട്ടിയെ മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി കൂടുതല്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ കൗണ്‍സിലിംഗിന് വിധേയമാക്കി.
ഇതിലൂടെയാണ് പീഡനവിവരം പുറത്തറിയുന്നത്. പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു. മൂന്നാര്‍ സി.ഐ സാം ജോസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.