ഈ അച്ഛനെ എന്ത് ചെയ്യണം ? മകളാണെന്ന് നോക്കാതെ കൂട്ടുകാരുമായി ചേർന്ന് . .

rape

ലക്‌നോ: ഉത്തര്‍പ്രദേശില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ പിതാവും സുഹൃത്തുക്കളും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സിതാപുര്‍ ജില്ലയിലാണ് സംഭവം. 35 വയസുകാരിയെ പിതാവ് സുഹൃത്തുകള്‍ക്ക് കാഴ്ചവെച്ച ശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.

യുവതിയെ പിതാവ് നിര്‍ബന്ധിച്ച് സുഹൃത്തായ മാന്‍ സിംഗിനൊപ്പം പറഞ്ഞയയ്ക്കുകയും, യുവതിയെ ബൈക്കില്‍ കയറ്റി മറ്റൊരു സുഹൃത്തായ മീരജിന്റെ വീട്ടിലെത്തിച്ച ശേഷം പിതാവും സുഹൃത്തുകളും ചേര്‍ന്നു പീഡിപ്പിക്കുകയുമായിരുന്നു. യുവതി പീഡനവിവരം അമ്മയോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 16 വര്‍ഷം മുമ്പ് വിവാഹിതയായ യുവതി കഴിഞ്ഞ രണ്ടുവര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്.

Top