rape case at valayar

CHILD-RAPE

വാളയാര്‍: വാളയാറില്‍ മരിച്ച പെണ്‍കുട്ടികളില്‍ മൂത്തകുട്ടി പീഡിപ്പിക്കപ്പെട്ടതായി അമ്മയുടെ മൊഴി.

ബന്ധുവാണ് പീഡിപ്പിച്ചതെന്നും താക്കീത് നല്‍കിയിരുന്നതായും അമ്മ പറഞ്ഞു. മൂത്തകുട്ടി മരിച്ചദിവസം രണ്ടുപേര്‍ വീട്ടില്‍ വന്നിരുന്നതായി സംശയമുണ്ടെന്നും ഇക്കാര്യം ഇളയകുട്ടി സൂചിപ്പിച്ചതായും അമ്മ പറഞ്ഞു.

ഇതേതുടര്‍ന്ന്‌ പെണ്‍കുട്ടികളുടെ ബന്ധുവിനെ പൊലീസ് കസ്റ്റഡിലെടുത്തു. അമ്മയുടെ ഇളയച്ഛന്റെ മകനെയാണ് കസ്റ്റഡിയിലെടുത്തത്.

അതേസമയം വാളയാറില്‍ മരിച്ച കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ടെന്ന് ഐജി എം ആര്‍ അജിത്കുമാര്‍ വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടത്തിലും ശാസ്ത്രീയ പരിശോധനയിലും ഇക്കാര്യം തെളിഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഐജി പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണു ഇളയകുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നര മാസം മുന്‍പ് സഹോദരിയെ ഇതേ സ്ഥലത്തു സമാന രീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പതിനൊന്നും ഒന്‍പതും വയസുള്ള കുട്ടികളാണ് മരിച്ചത്.

Top