rape case-bhagyalekshmi-facebook post

തിരുവനന്തപുരം:ഭര്‍ത്താവിന്റെ സുഹൃത്തുക്കളാല്‍ കൂട്ടമാനഭംഗത്തിനിരയായ യുവതി മുഖ്യമന്ത്രിക്ക് ഇന്നു പരാതി നല്‍കുമെന്നു ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി പറഞ്ഞു.

ഉന്നതരുടെ പേരുവിവരങ്ങളും ഇന്നു പുറത്തുപറയുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണു ക്രൂരമാനഭംഗത്തിനു പിന്നാലെ പൊലീസിന്റെ പീഡനം കൂടി നേരിടേണ്ടി വന്ന യുവതിയുടെ അനുഭവം ഭാഗ്യലക്ഷ്മി പങ്കുവച്ചത്.

രണ്ടു ദിവസം മുന്‍പാണു ഭാഗ്യലക്ഷ്മി ഇതു സംബന്ധിച്ച പോസ്റ്റ് ഫേസ്ബുക്കിലിട്ടത്. രണ്ടു വര്‍ഷം മുന്‍പാണു കൂട്ട മാനഭംഗമുണ്ടായത്. ഇതിനു ശേഷം ഇന്നോളം പെണ്‍കുട്ടിക്കു സാധാരണ ജീവിതത്തിലേക്ക് എത്താനായിട്ടില്ല. ഭര്‍ത്താവിനു സുഖമില്ലെന്നു പറഞ്ഞു വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടുപോയായിരുന്നു സുഹൃത്തുക്കളുടെ പീഡനം.

ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Top