മുംബൈ: ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിക്ക് ഡിഎന്‍എ പരിശോധന. പരിശോധനയുമായി സഹകരിക്കണമെന്നും അടുത്ത തിങ്കളാഴ്ച രക്തസാമ്പിള്‍ നല്‍കണമെന്നും ബിനോയ് കോടിയേരിയോട് പൊലീസ് ആവശ്യപ്പെട്ടു.
പന്ത്രണ്ടേകാലോടെയാണ് ബിനോയ് കോടിയേരി ഓഷിവാര പൊലീസ് സ്റ്റേഷനില്‍ എത്തിയത്. പീഡന പരാതിയില്‍ ബിനോയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈ ദിന്‍ഡോഷി കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യവ്യവസ്ഥയനുസരിച്ചാണ് ബിനോയ് കോടിയേരി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി കേസ് അന്വേഷണ നടപടികളുമായി സഹകരിക്കണമെന്നായിരുന്നു ജാമ്യത്തിലെ വ്യവസ്ഥ.