സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്; കോണ്‍ഗ്രസ്സ് ഐ.ടി സെല്‍ അംഗം അറസ്റ്റില്‍

arrest

ന്യൂഡല്‍ഹി: മുന്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ്സ് ഐ.ടി സെല്‍ അംഗത്തെ അറസ്റ്റ് ചെയ്തു. ചിരാഗ് പട്‌നായിക്കിനെയാണ് തിങ്കളാഴ്ച ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് വ്യക്തമാക്കി.

ജൂലായ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോണ്‍ഗ്രസ്സ് ഐ.ടി സെല്ലില്‍ ഒപ്പം ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെയാണ് പട്‌നായിക് പീഡനത്തിനിരയാക്കിയത്. സംഭവത്തിന് ശേഷം പെണ്‍കുട്ടി സെല്ലില്‍ നിന്ന് രാജിവെച്ച് പോവുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പരാതി കേള്‍ക്കാന്‍ സോഷ്യല്‍ മീഡിയ ടീമിന്റെ മേധാവിയായ ദിവ്യ സ്പന്ദന തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. എന്നാല്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര സമിതിയെ നിയോഗിച്ചിരുന്നെന്ന് ദിവ്യ സ്പന്ദന പറയുന്നു.

Top