മുണ്ടക്കയം: ഭിന്നശേഷിയുള്ള അവിവാഹിതയായ മധ്യവയസ്‌ക്കയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പഞ്ചായത്തംഗം അറസ്റ്റില്‍. മുണ്ടക്കയം കോരുത്തോട് ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ്സ് അംഗം മടുക്ക കൊച്ചു വീട്ടില്‍ കെ.കെ തങ്കപ്പനാണ് പിടിയിലായത്. മുണ്ടക്കയം എസ്‌ഐ അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്.
വീടുവയ്ക്കാന്‍ ആനുകൂല്യം നല്‍കാമെന്നറിയിച്ച് പഞ്ചായത്തംഗം തങ്കപ്പന്‍ സംഭവ ദിവസം രാവിലെ ഭിന്നശേഷിയുള്ള അവിവാഹിതയുടെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് രാത്രിയോടെ മദ്യലഹരിയില്‍ എത്തിയ തങ്കപ്പന്‍ അവരെ പീഡിപ്പിക്കുകയായിരുന്നു.
ഫെബ്രുവരി 25-നാണ് കേസിനാസ്പദമായ സംഭവം. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടിയ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുണ്ടക്കയം പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. അന്വേഷണം ആരംഭിച്ചതോടെ തങ്കപ്പന്‍ ഒളിവില്‍പോവുകയായിരുന്നു.