മുംബൈ: പീഡനത്തിനിരയാക്കിയെന്ന് വ്യാജ പരാതി നല്‍കിയ യുവതി 25ലക്ഷം രൂപ പിഴയടക്കണമെന്ന് കോടതി.
ഹരിയാനയിലെ ഗുഡ്ഗാവ് സ്വദേശിയായ നേഹ ഗാന്ധിറും ഭര്‍ത്താവും ചേര്‍ന്ന് മുംബൈ സ്വദേശിയായ യുവവ്യവസായിക്കെതിരെയാണ് പീഡനത്തിന് കേസ് കൊടുത്തത്. ഈ പരാതി വ്യാജമാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
ബിസിനസുകാരിയായ നേഹയുടെ കമ്പനിയും ആരോപണ വിധേയന്റെ കമ്പനിയും തമ്മില്‍ ട്രേഡ് മാര്‍ക്കിനെ ചൊല്ലി നിയമപരമായി പോരാട്ടം നടന്നിരുന്നു. കേസില്‍ ആരോപണ വിധേയന് അനൂകുലമായ വിധിയാണ് വന്നിരുന്നത്. ഇത് നേഹയെ ചൊടിപ്പിച്ചിരുന്നു. ഇതോടെയാണ് തന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് വ്യാജ പരാതിയുമായി ഇവര്‍ പൊലീസിനെ സമീപിച്ചത്.