കൊച്ചി: ഇമാം പീഡിപ്പിച്ച പെണ്‍ക്കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയില്‍ തന്നെ തുടരണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. അടുത്ത ദിവസം നടക്കുന്ന പരീക്ഷ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് പോയി എഴുതണമെന്നും കോടതി അറിയിച്ചു.
കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി വിധി പറയാന്‍ മാറ്റി. പെണ്‍കുട്ടി കോടതിയില്‍ എത്തി കുടുംബത്തിനൊപ്പം പോകണമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഉടന്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
ഇമാമിനെതിരെ പൊലീസില്‍ പരാതിപ്പെടാന്‍ പെണ്‍കുടിയുടെ കുടുംബവും ആദ്യം തയ്യാറായിരുന്നില്ല. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കാനും കുട്ടിയെ കുടുംബം സമ്മതിച്ചിരുന്നില്ല. ഇതോടെയായിരുന്നു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടിയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.